ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവ്
ഇരിങ്ങാലക്കുട: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവ് ശിക്ഷവിധിച്ചു. നാട്ടിക സ്വദേശി ഉണ്ണിയാരംപുരക്കല്‍ വീട്ടില്‍ ബിജു(49)വിനെയാണ് 25 വര്‍ഷം കഠിനതടവിനും രണ്ടരലക്ഷം രൂപ പിഴയും ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് സി.ആര്. രവിചന്ദര്‍ ശിക്ഷ വിധിച്ചത്. 2016 ജൂലൈ എട്ടിന് വൈകീട്ട് 3.30ന് യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയം അടുക്കളവാതില്‍ വഴി പ്രവേശിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. വലപ്പാട് സിഐമാരായിരുന്ന രതീഷ്കുമാര്‍, സി.ആര്. സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല, അഡ്വ.കെ.എന്‍. സിനിമോള്‍ എന്നിവര്‍ ഹാജരായി.