സെന്റ് ജോസഫ്സ് കോളജില്‍ ഫാക്കല്‍റ്റി എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ഫാക്കല്‍റ്റി എക്സ്ചേഞ്ച് പ്രോഗ്രാമില്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ഇംഗ്ലീഷ് വിഭാഗവും തമിഴ്നാട് തേനി ജയരാജ് അണ്ണാ പാക്യം കോളജിലെ ഇംഗ്ലീഷ് വിഭാഗവും ധാരണാപത്രം ഒപ്പുവെച്ചതിന്റെ ഭാഗമായി ഫാക്കല്‍റ്റി എക്സ്ചേഞ്ച് പ്രോഗ്രാമും കാമ്പസ് സന്ദര്‍ശനവും സംഘടിപ്പിച്ചു. അണ്ണാ പാക്യം കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരും പിജി വിദ്യാര്‍ഥിനികളുമാണ് സെന്റ് ജോസഫ്സ് കലാലയത്തിലെത്തിയത്. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ, ഇംഗ്ലീഷ് വിഭാഗം ഡോ. സുജിത എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു. അണ്ണാ പാക്യം കോളജിലെ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസിന് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. എം.പി. ആര്യ നേതൃത്വം നല്കി. അണ്ണാ പാക്യം ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. ജെ. ജോസഫൈന് സെന്റ് ജോസഫ്സിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു. പരസ്പരം ക്യാമ്പസുകള്‍ സന്ദര്‍ശിക്കാനും ഡിപ്പാര്‍ട്ടുമെന്റിന്റെ പരിപാടികളില്‍ സഹകരിക്കാനും ധാരണയായതിനാല്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോളജുകള്‍.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി