കാട്ടൂരില്‍ അങ്കണവാടി കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ടു
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്തില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ആറ്, എട്ട് വാര്‍ഡുകളില്‍ നിര്‍മിക്കുന്ന അങ്കണവാടികളുടെ നിര്‍മാണം തുടങ്ങി. 45 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് അങ്കണവാടികള്‍ നിര്‍മിക്കുന്നത്. കെട്ടിടങ്ങള്‍ക്ക് മന്ത്രി ആര്. ബിന്ദു തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രേവതി എന്നിവര്‍ സംസാരിച്ചു.