നവീകരിച്ച ജീവധാര ഷീ ഫിറ്റ്നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നവീകരിച്ച ആനന്ദപുരത്തെ ജീവധാര ഷീ ഫിറ്റ്നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് 7.5 ലക്ഷം രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വനിതാ ഫിറ്റ്നസ് സെന്റര്‍ ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് മുഖ്യതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ വിനോദന്‍, ഷീന രാജന്, പഞ്ചായത്തംഗം നിജി വത്സന്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ കെ.യു. വിജയന്, സ്വാഗതവും ട്രെയിനര്‍ സിന്ധു സാന്ദ്ര എന്നിവര്‍ സംസാരിച്ചു.