ദേശീയ സമ്മതിദായക ദിനം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം.കെ. ഷാജി സിഗ്നേച്ചര്‍ വാള് ഉദ്ഘാടനം ചെയ്തു

മുകുന്ദപുരം താലൂക്കില്‍ ഇലക്ഷന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ സമ്മതിദായക ദിനാഘോഷത്തില്‍ അഞ്ജലി രാജ് വോട്ടര്‍ ഐഡി കാര്‍ഡ് വിതരണം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കില്‍ ഇലക്ഷന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ സമ്മതിദായകദിനം ആഘോഷിച്ചു. റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം.കെ. ഷാജി സിഗ്നേച്ചര്‍ വാള് ഉദ്ഘാടനംചെയ്തു. അഭിനേത്രി അഞ്ജലി രാജ് പുതു വോട്ടര്‍മാര്‍ക്കുള്ള വോട്ടര്‍ ഐഡി കാര്‍ഡ് വിതരണവും ക്വിസ് കോമ്പറ്റീഷന് വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. തഹസില്‍ദാര്‍ കെ. ശാന്തകുമാരി വോട്ടേഴ്സ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റവന്യു ഇന്‍സ്പെക്ടര്‍ ജി. പ്രസീത, ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ മനോജ് നായര്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ അഞ്ജനവര്മ എന്നിവര്‍ സന്നിഹിതരായി.
