കുഞ്ഞു കൈകളില്‍ മൂവര്‍ണ്ണം ചാലിച്ച് ഇരിങ്ങാലക്കുട സിഎംഎസ്എല്‍പി സ്കൂളില്‍ ഏഴാം കേരള ബറ്റാലിയന്റെ കേഡറ്റുകള്‍
റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എസ്സിസി യൂണിറ്റും ഏഴാം കേരള ഗേള്‍സ് ബറ്റാലിയന് എന്‍സിസി തൃശൂരും സംയുക്തമായി സിഎംഎസ്എല്‍പി സ്കൂളില്‍ സ്ഥാപിച്ച ടോയ് ലൈബ്രറി
ഇരിങ്ങാലക്കുട: 75-ാം റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എസ്സിസി യൂണിറ്റും ഏഴാം കേരള ഗേള്‍സ് ബറ്റാലിയന് എന്‍സിസി തൃശൂരും സംയുക്തമായി സിഎംഎസ്എല്‍പി സ്കൂളില്‍ ടോയ് ലൈബ്രറി ഏഴാം കേരള ഗേള്‍സ് ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ ബിജോയ് ബി. ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായി സ്കൂളില്‍ ടോയ് ലൈബ്രറി സ്ഥാപിച്ചു. കുട്ടികള്‍ക്കുള്ള പഠനസാമഗ്രികളുടെ വിതരണവും നടത്തി. എന്‍സിസി റിട്ടയേര്‍ഡ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ എച്ച് പദ്മനാഭന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മേജര്‍ ഗായത്രി നായര്‍, സുബേദാര്‍ മേജര്‍ പദം റാണ, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ഹെഡ്മിസ്ട്രസ് ഷൈജി ആന്റണി, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, അണ്ടര്‍ ഓഫീസര്‍ അജ കെ. ഫാത്തിം തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും കളികളും നടത്തി. യൂണിഫോമിലുള്ള പട്ടാള ഓഫീസര്‍മാരോട് ആദ്യമായി ഇടപെടുന്നതിന്റെ എല്ലാ കൗതുകത്തോടെയും അവര്‍ ആവേശത്തോടെ ഭാരത് മാതാ കീ ജയ് വിളിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി