ചെമ്മണ്ട ലൂര്‍ദ്മാതാ ദേവാലയത്തില്‍ തിരുനാള്‍
ചെമ്മണ്ട ലൂര്‍ദ്മാതാ ദേവാലയത്തില്‍ തിരുനാളിന് ഫാ. ടിബിന്‍ ഉലഹന്നാന് കൊടിയേറ്റുന്നു. വികാരി ഫാ. റെനില്‍ കാരാത്ര സമീപം.
ചെമ്മണ്ട: ലൂര്‍ദ്മാതാ ദേവാലയത്തില്‍ പരിശുദ്ധ ലൂര്ദ്മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഇന്ന് ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റ് ഫാ. ടിബിന്‍ ഉലഹന്നാന് നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30ന് ദിവ്യബലി, 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഗ്ലെസിന് പയസ് കൂള മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 4.30ന് തിരുനാള്‍ പ്രദക്ഷിണം. വൈകീട്ട് ഏഴിന് പ്രദക്ഷിണം സമാപിക്കും. തുടര്‍ന്ന് ആശീര്‍വാദം, തിരുശേഷിപ്പ് വണങ്ങല്‍, ലൈറ്റ് മ്യൂസിക് ഷോ എന്നിവ നടക്കും. നാളെ സകല മരിച്ചവരുടെയും ഓര്‍മദിനത്തില്‍ രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ പൊതു ഒപ്പീസ്. വൈകീട്ട് ഏഴിന് ഗാനമേള, സൂപ്പര്‍ മെഗാഷോ എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ പരിപാടികള്‍ക്ക് വികാരി ഫാ. റെനില്‍ കാരാത്ര, കൈക്കാരന്മാരായ ജോണ്സണ് കീറ്റിക്കല്‍, വിന്‍സന്റ് ചിറമ്മല്‍, ജനറല്‍ കണ്‍വീനര്‍ പീയൂസ് മേച്ചേരി എന്നിവര്‍ നേതൃത്വംനല്കും.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി