കാന്‍ തൃശൂര്‍; മുരിയാട് പഞ്ചായത്ത് വാര്‍ഡുതല കാമ്പെയ്ന് തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്തു

കാന്‍ തൃശൂര്‍ മുരിയാട് പഞ്ചായത്ത് വാര്‍ഡുതല കാമ്പെയ്ന് ഉദ്ഘാടനം തോമസ് തൊകലത്ത് നിര്‍വഹിക്കുന്നു.
പുല്ലൂര്‍: കാന്‍ തൃശൂര്‍ മുരിയാട് പഞ്ചായത്ത് വാര്‍ഡുതല കാമ്പെയ്ന് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് നിര്‍വഹിച്ചു. കാന്‍സര്‍ ബോധവത്കരണവും പരിശോധനയും നടത്തി. സിഡിഎസ് അംഗം സെനു രവി അധ്യക്ഷതവഹിച്ചു. ജെഎച്ച്ഐമാരായ എം.കെ. ജോഷി, എം. മനീഷാ എന്നിവര്‍ ക്ലസെടുത്തു. എംഎല്എസ്പിമാരായ ജെസ്ന, നിമ്മി, സിജിത, ആശാവര്‍ക്കര്‍ രാജി സന്തോഷ്, അങ്കണവാടി വര്‍ക്കര്‍മാരായ ബിന്ദു അനില്‍കുമാര്‍, ടി.പി. ബീന എന്നിവര്‍ പ്രസംഗിച്ചു.