മതില് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആക്ഷേപം
കെഎല്‍ഡിസി മതില് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് പുത്തന്‍തോട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ പ്രതിഷേധ സദസ്
കെഎല്‍ഡിസി ബണ്ട് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന്, പ്രതിഷേധവുമായി ജനകീയ പ്രതിഷേധ സദസ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുത്തന്‍തോടിന് ഇരുവശവും കരിങ്കല്‍ മതില് കെട്ടിയതില്‍ കെഎല്‍ഡിസി വന്‍ അഴിമതി നടത്തിയതായി ആരോപണം ശക്തമാകുന്നു. 2018 ലെ പ്രളയത്തിന്റെ ഭാഗമായി കരുവന്നൂര്‍ പുത്തന്‍തോടിന്റെ അരികുകള്‍ ഇടിഞ്ഞതോടെയാണ് കെഎല്‍ഡിസി 10 ലക്ഷം രൂപ ചെലവഴിച്ച് പുഴയുടെ അരികില്‍ കരിങ്കല്‍ കെട്ടിയത്. അശാസ്ത്രീയ നിര്‍മ്മാണത്തിന്റെ ഭാഗമായി ആറ് മാസം കഴിഞ്ഞപ്പോള്‍ കരിങ്കല്‍ കെട്ട് തകര്‍ന്ന് പുഴയിലേക്ക് വീണു. അതിനുശേഷം കെഎല്‍ഡിസി 35 ലക്ഷം രൂപ വകയിരുത്തി ബണ്ട് പുനര്‍നിര്‍മ്മിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പുതുതായി നിര്‍മ്മിച്ച ബണ്ടിന്റെ ഇരുവശങ്ങളിലെയും അരികുകള്‍ കുത്തിയൊലിച്ച് പോവുകയും ബണ്ട് വീണ്ടും അപകടാവസ്ഥയിലാകുകയും ചെയ്തു. ഇതിനിടെ പുനര്‍നിര്‍മ്മിച്ച ബണ്ടിനോട് ചേര്‍ന്ന് വര്‍ഷങ്ങള്‍ പഴക്കമുള്ള അഞ്ച് മീറ്റര്‍ വീതിയുള്ള കരിങ്കല്‍കെട്ട് കരാറുകാരന് പൊളിച്ചു മാറ്റിയിരുന്നു. പ്രദേശത്ത് കെഎല്‍ഡിസി പണിത മോട്ടോര്‍ ഷെഡുകള്‍, റാമ്പ്, കിട എന്നീ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതിയുണ്ടെന്നും ആരോപണമുയരുന്നുണ്ട്. ഇതിനെതിരെ പുത്തന്‍തോട് പ്രദേശവാസികള്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. യോഗത്തില്‍ ബണ്ട് സംരക്ഷണ സമിതി രൂപീകരിക്കുകയും പ്രസിഡന്റായി ഷിയാസ് പാളയംകോടിനെയും സെക്രട്ടറിയായി പ്രഭോഷ് പുരയാറ്റുപറമ്പിലിനെയും ട്രഷററായി സുജേഷിനെയും രക്ഷാധികാരിയായി വാര്‍ഡ് കൗണ്‍സിലര്‍ പ്രവീണ്‍ കുറ്റിക്കാട്ടിനെയും തെരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി