മുന്‍ കെസിവൈഎം ഭാരവാഹിയും ദീപിക അഡൈ്വസര്‍ ബോര്‍ഡ് അംഗവുമായ ഷാജു വാലപ്പനെ ആദരിച്ചു
പ്രവാസി വ്യവസായിയും, രൂപത പാസ്റ്റര്‍ കൗണ്‍സില്‍ അംഗവും, മുന്‍ കെസിവൈഎം ഭാരവാഹിയും ദീപിക അഡൈ്വസര്‍ ബോര്‍ഡ് അംഗവുമായ ഷാജു വാലപ്പനെ കല്ലേറ്റുംകര വികാരി ഫാ. വര്‍ഗീസ് അരിക്കാട്ട് ആദരിക്കുന്നു
കല്ലേറ്റുംകര: ഉണ്ണി മിശിഹാ ദേവാലയ കെസിവൈഎം സ്ഥാപിതമായിട്ട് 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി, ഭാഗമായി സംഘടിപ്പിച്ച മുന്ക്കാല പ്രവര്‍ത്തക ആന്‍ഡ് പ്രവര്‍ത്തക കുടുംബ സംഗമം ഇരിങ്ങാലക്കുട രൂപ ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വര്‍ഗീസ് അരിക്കാട്ട് അധ്യക്ഷത വഹിച്ച് സംസാരിച്ചു, പ്രഥമ രൂപത ഡയറക്ടര്‍ ജോസ് പന്തല്ലുക്കാരന്‍ മുഖ്യതിയായിരുന്നു, ജനറല്‍ കണ്‍വീനര്‍ ലിന് സോ പൗലോസ് സ്വാഗതം പറഞ്ഞു, ഇരുപതോളം മുന്‍കാല രൂപത ചെയര്മാന്മാര് പങ്കെടുത്തു, അസി വികാരി ഫാ. ഓസ്റ്റിന്‍ പാറക്കല്‍, പ്രൊവിന് ഷാള്‍ സുപ്പിരിയര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട്, കൈക്കാരന് തോമസ് കള്ളിവള്ളിപില്, കേന്ദ്ര സമിതി പ്രസിഡന്റ് അഡ്വ. ജോയ് തുളുവത്ത്, ഇടവക പ്രതിനിധി ഡെയ്സി വര്‍ഗീസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രവാസി വ്യവസായിയും, രൂപത പാസ്റ്റര്‍ കൗണ്‍സില്‍ അംഗവും, മുന്‍ കെസിവൈഎം ഭാരവാഹികമായ, ദീപിക അഡൈ്വസര്‍ ബോര്‍ഡ് അംഗവും മായ ഷാജു വാലപ്പനെ ആദരിച്ചു. ജിക്സോ ചക്കാലക്കല്‍, ജിനോയ് പൊഴേലി പറമ്പില്‍, ബൈജു ബേബി, ലിജോ പഴടേത്ത്പറമ്പില്, ഷിജോ പൊഴേലിപ്പറമ്പില്‍, റാഫേല്‍ മരോട്ടിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്ല്‍ ഇടം നേടിയ മാര്‍ഗംകളി, കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ സാമൂഹ്യ നാടകം ശാന്തം എന്നിവ ഉണ്ടായിരുന്നു, പ്രഥമ യൂണിറ്റ് പ്രസിഡന്റ് ബാബു തുള്ളവത്ത് നന്ദി പറഞ്ഞു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി