മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കണ്വെന്ഷന് മുന്‍ കെപിസിസി ജന: സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു
മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കണ്വെന്ഷന് മുന്‍ കെപിസിസി ജന: സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു
മുരിയാട്: മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കണ്വെന്ഷന് നടത്തി. ആനന്ദപുരം ശ്രീകൃഷ്ണസ്കൂളില്‍ മുന്‍ കെപിസിസി ജന:സെക്രട്ടറി എം.പി. ജാക്സണ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജന:സെക്രട്ടറി സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറിമാരായ എം.എന്‍. രമേശന്, ശ്രീജിത്ത് പട്ടത്ത്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേയ്ക്കബ്, മണ്ഡലം പ്രസിഡന്റ് തുഷം സൈമണ്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിന് ജോണ്‍, മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. റിജോണ്‍ ജോണ്സണ്, വിബിന് വെള്ളയത്ത്, സേവിയര്‍ ആളൂക്കാരന്‍, വൃന്ദ കുമാരി, നിത അര്ജുനന്, ജോസഫ് പറപ്പൂക്കാരന്/ഗംഗാദേവി സുനില്‍, ശാലിനി ഉണ്ണികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. മണ്ഡലം സെക്രട്ടറി ലിജു മഞ്ഞളി സ്വാഗതവും മുന്‍പ്രസിഡന്റ് തോമസ് തൊക്കലത്ത് നന്ദിയും പറഞ്ഞു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു