ക്രൈസ്റ്റ് കോളജില്‍ ദേശീയ മനഃശാസ്ത്ര സമ്മേളനം കളക്ടര്‍ വി.ആര്. കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടന്ന ദേശീയ മനഃശാസ്ത്ര സമ്മേളനം തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ദ്വിദിന ദേശീയ മനഃശാസ്ത്ര സമ്മേളനം നടന്നു. തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഡോ. ലാന്‍സി ഡിസൂസ, പ്രൊഫ. ഓഫ് സൈക്കോളജി (മഹാരാജാസ് കോളജ്, യൂണിവേഴ്സിറ്റി ഓഫ് മൈസൂര്‍) മുഖ്യപ്രഭാഷണം നടത്തി. സൈക്കോളജി വിഭാഗം എച്ച്ഒഡി ക്രിസ്റ്റീന ടോണി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ്, സ്വാശ്രയ വിഭാഗം കോര്‍ഡിനേറ്റര്‍ ഡോ.കെ വിവേകാനന്ദന്, അസിസ്റ്റന്റ് പ്രൊഫ. ഹസ്മിന ഫാത്തിമ എന്നിവര്‍ സംസാരിച്ചു. ഡോ. ലീമമോള് മാത്യൂ( അസി. പ്രൊഫ., സൈക്കോളജി, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി), ഡോ. പി.കെ. രഹീമുദ്ദീന് (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഗവ. ഓഫ് കേരള), അമര്‍ രാജന് (ഓര്‍ഗനൈസേഷണല്‍ സൈക്കോളജിസ്റ്റ്), ഡോ. അതുല്‍ ഗോപാല്‍ (ന്യൂറോസയന്റിസ്റ്റ്, നാഷണല്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്) എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി