സ്വകാര്യ ബസിന്റെ ചില്ല് കല്ലെറിഞ്ഞു തകര്‍ത്തു
കല്ലേറില്‍ സ്വകാര്യ ബസിന്റെ ചില്ല് തകര്‍ന്ന നിലയില്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശാലോം ബസിന് നേരെ കല്ലേറ്. കല്ലേറില്‍ ബസിന്റെ മുന്‍ ചില്ല് തകര്‍ന്നു. ക്രൈസ്റ്റ് കോളജ് റോഡില്‍വച്ച് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച വിദ്യാര്‍ഥി എന്ന് തോന്നിക്കുന്ന ഒരാള്‍ ബസിന് കൈകാണിക്കുകയും ബസ് നിറുത്തിയപ്പോള്‍ കരിങ്കല്ല് എറിയുകയും ഹെല്‍മറ്റ് ധരിച്ച മറ്റൊരാളുടെ കൂടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയുമായിരുന്നുമെന്ന് ഡ്രൈവര്‍ മുരിയാട് സ്വദേശി അനു പറഞ്ഞു. ബസിന്റെ മുന്‍ഭാഗത്ത് യാത്രക്കാരായി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. 20,000 രൂപയുടെ നഷ്ടം ഉണ്ടായതായും ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതായും ജീവനക്കാര്‍ അറിയിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു