ഇരുപത് കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

ഇരിങ്ങാലക്കുട നഗരസഭയുടെ വികസന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരുപത് കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇരിങ്ങാലക്കുട നഗരസഭ വികസന സെമിനാറില്‍ അംഗീകാരം നല്കി. വികസന മേഖലയ്ക്ക് നാലരക്കോടിയും ധനകാര്യ അടിസ്ഥാന ഫണ്ടായി ഒരു കോടി എഴുപത് ലക്ഷവും പ്രത്യേക ഗ്രാൻഡായി രണ്ടരക്കോടിയും എസ്സിപി പ്രത്യേക ഘടകപദ്ധതിക്ക് രണ്ടേമുക്കാല്‍ കോടിയും മെയിന്റനന്‍സ് ഗ്രാൻഡ് റോഡ് വിഭാഗത്തില്‍ മൂന്ന് കോടിയും റേഡിതര വിഭാഗത്തില്‍ അഞ്ചരക്കോടി രൂപയുമാണ് മാറ്റി വച്ചിരിക്കുന്നത്. ടൗണ്‍ഹാളില്‍ നടന്ന വികസന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ്ചെയര്‍മാന്‍ ടി.വി. ചാര്‍ലി അധ്യക്ഷത വഹിച്ചു.