സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ പഴം പച്ചക്കറി സംസ്ക്കരണം അസ്സസ്മെന്റ്
പുല്ലൂര്‍: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ശിക്ഷണ്‍ സന്സ്ഥാന് തൃശൂരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ പഴം പച്ചക്കറി സംസ്ക്കരണം എന്ന കോഴ്സിന്റെ പൂര്ത്തീകരണത്തോടനുബന്ധിച്ചുള്ള അസ്സസ്മെന്റ് മുരിയാട് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ റോസ്മി ജയേഷ് നിര്‍വഹിച്ചു. ജന്‍ശിക്ഷണ്‍ സന്സ്ഥാന് തൃശൂര്‍ ഡയറക്ടര്‍ സുധ സോളമന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജെഎസ്എസ് റിസോഴ്സ് പേഴ്സണ്‍ സത്യ സദാനന്ദന് ഗുണഭോക്താക്കള്‍ക്ക് പരീക്ഷ നടത്തി. ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ ഹെഡ് മിസ്ട്രെസ് സിസ്റ്റര്‍ ഷൈജ, ജെഎസ്എസ് ജീവനക്കാരായ ഒ.വി. ദീപ, കെ.യു. അഞ്ജലി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. ജെഎസ്എസ് ഗുണഭോക്താവായ ജിയ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി പറഞ്ഞു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി