കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സും ചികിത്സ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി
ഇരിങ്ങാലക്കുട: നീഡ്സിന്റെ ആഭിമുഖ്യത്തില്‍ പടിയൂരില്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സും 50,000 രൂപയുടെ സൗജന്യ കാന്‍സര്‍ ചികിത്സ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. തിരുവനന്തപുരം ആര്‍സിസിയിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. കെ.ആര്. രാജീവ് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സൗജന്യ കാന്‍സര്‍ ചികിത്സ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് നിര്‍വഹിച്ചു. നീഡ്സ് വൈസ് പ്രസിഡന്റ് പ്രഫ ആര്. ജയറാം അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി എന്‍.എ. ഗുലാം മുഹമ്മദ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പി.ടി. ജോര്‍ജ്ജ്, പഞ്ചായത്തംഗം സുനന്ദ ഉണ്ണികൃഷ്ണന്, കെ.പി. ദേവദാസ്, ഡോ. എസ്. ശ്രീകുമാര്‍, എ.ആര്. ആശാലത, സി.എം. ഉണ്ണികൃഷ്ണന്, സ്റ്റാന്‍ലി, ഒ.എ. കുഞ്ഞു മുഹമ്മദ്, കെ.കെ. ഷൗക്കത്തലി എന്നിവര്‍ പ്രസംഗിച്ചു.