നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ സ്റ്റേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഭൗതിക സൗകര്യ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ സ്റ്റേജിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഭൗതിക സൗകര്യ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ സ്റ്റേജിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും എന്‍ഡോവ്മെന്റ് വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേജ് നിര്‍മ്മിച്ചത്. രണ്ടാംഘട്ടം എന്ന നിലയില്‍ ഓഡിറ്റോറിയത്തിന് മുമ്പില്‍ റൂഫ് വിരിച്ച് കാണികള്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, ഹെഡ്മിസ്ട്രസ് ഒ.ആര്. ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗം മാത്യു പാറേക്കാടന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പി.എസ.് ബസന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍