ലയണ്‍സ് ക്ലബ്ബിന്റെ കൃത്രിമ കാല് വിതരണ പദ്ധതി ചലനം 24 ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ സ്വപ്ന പദ്ധതിയായ കൃത്രിമ കാല് വിതരണ പദ്ധതി ചലനം 24 ലയണ്‍സ് ഡിസ്ട്രിക്റ്റ് 318ഡിയുടെ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എല്‍എന്‍ ടി. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ചു. രോഗം മൂലമോ അപകടത്തിലോ കാല് നഷ്ടപെട്ടവര്‍ക്ക് സൗജന്യമായി കൃത്രിമ കാല് നല്‍കുന്നതാണ് ചലനം 24. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. യോഗത്തില്‍ ലയണ്‍സ് നേതക്കളായ അഡ്വ. ടി.ജെ. തോമസ്, തോമച്ചന് വെള്ളാനിക്കാരന്‍ എന്നിവരെ ആദരിച്ചു. ഇരിങ്ങാലക്കുട ലിയോ ക്ലബ് പ്രസിഡന്റ് ഏയ്ഞ്ചലിന് ജോണ്‍ നിധിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി കാതറിന് ജേക്കബ്ബിനെ ആദരിച്ചു. സെക്രട്ടറി ബിജോയ് പോള്‍, റെന്‍സി ജോണ്‍ നിധിന്, റോണി പോള്‍, റോയ് ജോസ്, മനോജ് ഐബന്, ഗീതു പോള്‍ എന്നിവര്‍ സംസാരിച്ചു.