ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് രക്തസാക്ഷിത്വ ദിനം ആചരിച്ചു
ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഷുഹൈബ് രക്തസാക്ഷിത്വ ദിനം ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് രക്തസാക്ഷിത്വ സദസ് ഉദ്ഘാടനം ചെയ്തു. ടൗണ്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജോമോന് മണാത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അസ്റുദീന് കളക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, മുന്‍ നിയോജക പ്രസിഡന്റ് സുബീഷ് കാക്കനാടന്, മുന്‍ മണ്ഡലം പ്രസിഡന്റ് ശ്രീരാം ജയപാലന്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരന്‍, സാഹിത്ത്യകാരനായ അരുണ്‍ ഗാന്ധിഗ്രാം, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വിനു ആന്റണി തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെഎസ്യു ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ഗിഫ്റ്റ്സണ്‍ ബിജു സ്വാഗതവും, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അസ്കര്‍ സുലൈമാന്‍ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി