ഏരിയ കണ്വെന്ഷന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഏരിയ കണ്വെന്ഷന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജി സുരേഷ് അധ്യക്ഷത വഹിച്ചു. യൂണിയന് ജില്ല പ്രസിഡന്റ് അജിത രാജന്, സിഐടിയു ഏരിയ സെക്രട്ടറി കെ.എ. ഗോപി, ഏരിയ പ്രസിഡന്റ് സി.ഡി. സിജിത്ത്, രാജി സന്തോഷ്, രാധാമണി, അശ്വതി എന്നിവര്‍ സംസാരിച്ചു. പ്ലസ് ടു, എസ്എസ്എല്‍സി തുല്യത പരീക്ഷ എഴുതി വിജയിച്ച യൂണിയന് അംഗങ്ങളെയും നാടകത്തില്‍ അഭിനയിച്ച ആശമാരെയും ആദരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ദ്രോഹ നടപടികള്‍ക്കെതിരെ ഫെബ്രുവരി 20ന് എന്‍എച്ച്എം ആശ വര്‍ക്കേഴ്സ് യൂണിയന് സംയുക്ത സമരം വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു.