ഊരകത്ത് കുടുംബശ്രീ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു
മുരിയാട് ഗ്രാമപഞ്ചായത്തില്‍ ഊരകത്ത് കുടുംബശ്രീ ഹെല്പ് ഡെസ്ക് പഞ്ചായത്ത് പ്രസിഡന്‍് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിലെ ഊരകം ഈസ്റ്റ് 10-ാം വാര്‍ഡിലെ സേവാഗ്രാം ഗ്രാമകേന്ദ്രത്തില്‍ കുടുംബശ്രീയുടെ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള 12 സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ സാധ്യമാവുക. ഈവനിംഗ് കൗണ്ടര്‍ എന്ന രീതിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. സേവാഗ്രാം ഗ്രാമ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ രൂപ സൂരജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി കുടുംബശ്രീ ഹെല്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. എഡിഎസ് സെക്രട്ടറി വാസന്തി അനില്‍കുമാര്‍ കുടുംബശ്രീ പ്രവര്‍ത്തകരായ നീന സലീഷ്, പിങ്കി രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി