വേണുജിയുടെ മുദ്രക്ക് പ്രഥമ ചന്തേര സ്മാരക ഗവേഷണ പുരസ്ക്കാരം
ഇരിങ്ങാലക്കുട: വേണുജി രചിച്ച മുദ്ര കേരളീയ നൃത്യനാട്യകലകളില് എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് പ്രഥമ ചന്തേര സ്മാരക ഗവേഷണ പുരസ്ക്കാരം ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിളള ഗ്രന്ഥകര്‍ത്താവിന് സമ്മാനിച്ചു. സെന്‍ട്രല്‍ അഴിക്കോട്ട് സംഘവഴക്ക ഗവേഷണ പീഠത്തിന്റെ അരങ്ങില്‍ മൂന്നുദിവസം നീണ്ടുനിന്ന കലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഫെബ്രുവരി 12ന് ഈ അവാര്‍ഡ് സമ്മാനിച്ചത്. ഉണ്ണി കാനായി രൂപ കല്പന ചെയ്ത പുരസ്ക്കാര ശില്‍പ്പവും 35,000 രൂപയുമാണ് പുരസ്ക്കാരമായിട്ട് നല്‍കിയത്. വേണുജിക്കു പുറമെ മാധ്യമ പുരസ്ക്കാരം ഏഷ്യനെറ്റ് ന്യൂസ് എഡിറ്റര്‍ രജനി വാര്യാര്ക്കാണ് നല്‍കിയത്. ഡോ. കെ.സി. ബൈജു (വൈസ് ചാന്‍സലര്‍, കേന്ദ്രസര്‍വകലശാല) അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. അതിയ നല്ലൂര് സൂര്യകുമാര്‍ (ഭാരതിയാര്‍ സര്‍വകലശാല), കുറുമാത്തൂര്‍ സതീഷ് നമ്പൂതിരിപ്പാട് (കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം), ഡോ. സതീഷ് കുമാര്‍ (അന്തരീക്ഷ പഠന ശാസ്ത്രജ്ഞന്), ഡോ. വിജയ രാഘവന് (കേന്ദ്ര സോംഗ് ആന്‍ഡ് ഡ്രാമ ഡിവിഷന് മുന്‍ ഡയറക്ടര്‍), അരുണ്‍ ലക്ഷ്മണ് (ഇന്‍ഡോ-ഏഷ്യന്‍ ന്യൂസ് സര്‍വീസ് അസോസിയേറ്റ് എഡിറ്റര്‍), ഡോ. സജീവന് അഴീക്കോട് (സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടര്‍) എന്നിവര്‍ സംസാരിച്ചു.