ഗ്ലാസില്‍ വിരിഞ്ഞ കലാവൈഭവുമായി രണ്ടാം നൂറു ദിനത്തില്‍ കുട്ടികള്‍
മുരിയാട് ഗ്രാമപഞ്ചായത്തില്‍ ബാലസഭ കുട്ടികള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന ഗ്ലാസ് പെയിന്റിംഗ് ഏക ദിന പരിശീലനം
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തില്‍ ബാലസഭ കുട്ടികള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗ്ലാസ് പെയിന്റിംഗില്‍ ഏകദിന പരിശീലനം നല്കി. ആനന്ദപുരം ഗവ. യുപി സ്കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വെച്ച് നടന്ന പരിശീലനത്തില്‍ 75ല്‍പരം കുട്ടികള്‍ പങ്കെടുത്തു. ബാലസഭ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിസിഎസ് ചെയര്പേഴ്സന് സുനിത രവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് ഭരണസമിതി അംഗങ്ങളായ സുനില്‍കുമാര്‍ എ.എസ്, നിജി വത്സന്, മണി സജയന്, മനീഷ മനീഷ്, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ രൂപ സൂരജ് സിഡിഎസ് അംഗങ്ങളായ രമ്യ മണികണ്ഠന്, രിത, ഷീജ, സുജാത, മിനി പ്രഭാകരന്, നിമില തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി. പഞ്ചായത്ത് ആര്‍പി അജിത രമേഷ്, സ്റ്റേറ്റ് ആര്‍പി പ്രിയ ചന്ദ്രന് എന്നിവര്‍ ക്ലാസ്സ് നയിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി