തെക്കുമുറി ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് നിര്‍വഹിച്ചു

കാറളം ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലെ തെക്കുമുറി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് നിര്‍വഹിക്കുന്നു.
കാറളം: കാറളം ഗ്രാമപഞ്ചായത്തിലെ തെക്കുമുറി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് അംഗം മോഹനന് വലിയാട്ടില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എസ്. ശശികുമാര്‍, പി.വി. സുരേന്ദ്രലാല്‍, അസി.എന്‍ജിനീയര്‍ പി.വി. ശുഭ എന്നിവര്‍ പ്രസംഗിച്ചു.