മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ കരിദിനാചരണം
ഇരിങ്ങാലക്കുട: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി കരിദിനം ആചരിച്ചു. നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ധര്‍ണ നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണു, ഷൈജു കുറ്റിക്കാട്ട്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയങ്കോട്ട്, മണ്ഡലം ഭാരവാഹികളായ ടി.കെ. ഷാജു, ആശിഷ പി. രാജ്, സന്തോഷ് ബോബന്, പി.സി. മുരളി, അമ്പിളി ജയന്, ജിനു ഗിരിജന്‍ എന്നിവര്‍ നേതൃത്വം നല്കി.