ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ട് വന്ന കാട്ടൂര്‍ സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു
നടപടി ആരോഗ്യവകുപ്പിന്റെ പരാതിയെ തുടര്‍ന്ന്
ഇരിങ്ങാലക്കുട: കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടു വന്നു പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കാട്ടൂര്‍ പോലീസ് കേസെടുത്തു. കാട്ടൂര്‍ സ്വദേശി പാലത്തിങ്കല്‍ ആന്റണി (74), ഇല്ലിക്കാട് സ്വദേശി പണിക്കെട്ടിപറമ്പില് ഇബ്രാഹിം (72) എന്നിവര്‍ക്കെതിരെയാണു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. ഉമേഷിന്റെ പരാതിയില്‍ എസ്ഐ വി.വി. വിമല്‍ കേസെടുത്തിരിക്കുന്നത്. പഞ്ചായത്തിനെയും ആരോഗ്യവകുപ്പിനെയും അറിയിക്കാതെ ബംഗാളില്‍ നിന്നു സ്ത്രീകളും കുട്ടികളും ടൂറിസ്റ്റ് ബസിലാണ് എത്തിയിട്ടുള്ളത്. ടൂറിസ്റ്റ് ബസിലാണു ഇത്രയും പേര് എത്തിയതെന്നും അധികൃതര്‍ അറിയിച്ചു. ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കോവിഡ് ചട്ടലംഘനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നു കാട്ടൂര്‍ സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ഷാജി അറിയിച്ചു.