സ്പെഷല്‍ സബ് ജയില്‍ യഥാര്‍ഥ്യമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് മെറിറ്റോറിയല്‍ സര്‍വീസ് അവാര്‍ഡ്
ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷനു സമീപം പുതുതായി പണി കഴിഞ്ഞ സംസ്ഥാനത്തിലെ ഏറ്റവും വലിയ സ്പെഷല്‍ സബ് ജയിലിന്റെ അവസാനഘട്ട നിര്‍മാണവും ഉദ്ഘാടനവും വാട്ടര്‍ കണക്ഷന്, ഇലക്ട്രിക്കല്‍ കണക്ഷന്, ഓഫീസ് സംവിധാനങ്ങള്‍ എന്നിവ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനുവേണ്ടി ആത്മാര്‍ഥമായും സത്യസന്ധമായും അര്‍പ്പണ മനോഭാവത്തോടെ അക്ഷീണം പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തതിനു സൂപ്രണ്ട് ബി.എം. അന്‍വര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്സണ് എന്നിവര്‍ക്കു മെറിറ്റോറിയല്‍ സര്‍വീസ് അവാര്‍ഡ് നല്കി ആദരിച്ചു.