ബിജെപി സിവില്‍ സ്റ്റേഷന് മാര്‍ച്ച്-ബാരിക്കേഡ് ചാടികടക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമം
നേതാക്കളടക്കം നിരവധി പേരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു
പിണറായി വിജയന് മാനസികനില തെറ്റിയ അവസ്ഥയിലാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി നേതാവ് സന്ദീപ് വാര്യര്‍
ഇരിങ്ങാലക്കുട: ബിജെപി മണ്ഡലം കമ്മിറ്റി സിവില്‍ സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് ചാടികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. കുട്ടംകുളം പരിസരുത്തുനിന്നും ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷനു നൂറുമീറ്റല് അകലെ പോലീസ് തടഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രി ജലീലിനും പോലീസിനുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടു ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡുള്ക്കു മുകളിലേക്കു ചാടിക്കയറി. തുടര്‍ന്നു പത്തു മിനിറ്റുകളോളം മുദ്രാവാക്യവിളികള്‍ തുടര്‍ന്നു. സിഐ എം.ജെ. ജിയോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.
സംസ്ഥാന വക്താവ് സന്ദീപ് വാരിയര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കവിത ബിജു, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ.സി. വേണുമാസ്റ്റര്‍, സംസ്ഥാനസമിതിയംഗം സന്തോഷ് ചെറാക്കുളം, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ടി.എസ്. സുനില്‍കുമാര്‍, ജില്ലാ കമ്മിറ്റിയംഗം ഉണ്ണികൃഷ്ണന് പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ സുനില്‍ തളിയപറമ്പില്‍, മനോജ് കല്ലിക്കാട്ട്, സി.സി. മുരളി, ഷാജൂട്ടന്‍, അഖിലാഷ്, പഞ്ചായത്ത്/മുനിസിപ്പല്‍ അധ്യക്ഷന്മാരായ സന്തോഷ് ബോബന്, രതീഷ് കുറുമാത്ത്, എം. ജയന്, എ.വി. രാജേഷ്, പി.പി. സജിത്ത്, മദനന്, മനോജ്, ബിനോയ്, കെ.പി. മിഥുന്, അഭിലാഷ് കണ്ടാരന്തറ, സരിത വിനോദ്, ഷാജു കണ്ടംകുളത്തി എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്കി. ഇപ്പോഴത്തെ സമരം സ്ത്രീകള്‍ നയിക്കുന്ന ഒരു പോരാട്ടമായി മാറിയെന്നും പിണറായി വിജയന് മാനസികനില തെറ്റിയ അവസ്ഥയിലാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു.
സിപിഎമ്മിന്റെ സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ സഹായിക്കുന്നതിന്റെ പ്രത്യുപകാരമാണു ജലീലിന്റെ മന്ത്രി സ്ഥാനം. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിനു തിരുവനന്തപുരം ഇന്ഡ്റോയല് ഫര്‍ണീച്ചറില്‍ നിന്നു സ്വപ്ന സുരേഷ് ഫര്‍ണീച്ചര്‍ വാങ്ങി നല്‍കിയെന്നും ധൈര്യമുണ്ടെങ്കില്‍ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തു വിടണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.