എംഎസ്സി ഫുഡ് ടെക്നോളജി പ്രവേശനം-അപേക്ഷകള്‍ ക്ഷണിച്ചു
തരണനെല്ലൂര്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഈ വര്‍ഷം ആരംഭിക്കുന്ന എംഎസ്സി ഫുഡ് ടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിനു അപേക്ഷകള്‍ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി എന്‍ട്രന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്കു നേരിട്ട് കോളജില്‍ അപേക്ഷ നല്‍കാവുന്നതാണ്. എന്‍ട്രന്‍സ് രജിസ്ട്രേഷന് ഇതുവരെയും ചെയ്യാത്തവര്‍ക്കു നാളെ വരെ രജിസ്ട്രേഷന് ചെയ്യാന്‍ അവസരം ഉണ്ടായിരിക്കുന്നതാണെന്നു സ്കൂള്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 9846730721, 9495505051.