മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന് സമ്മേളനം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന് സമ്മേളനം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന് മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ തൃശൂരില്‍ വെച്ചു നടത്തിയ മെഗാ മോഹിനിയാട്ടത്തില്‍ പങ്കെടുത്തവര്‍ക്കു ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു ടിവികള്‍ വിതരണം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ് എം.കെ. സുബ്രഹ്മണ്യന്, യോഗം ഡയറക്ടര്‍മാരായ കെ.കെ. ബിനു, സജീവ് കുമാര്‍ കല്ലട, വൈദിക സമിതി പ്രസിഡന്റ് ബെന്നിശാന്തി, വനിതാസംഘം യൂണിയന് പ്രസിഡന്റ് സജിത അനില്‍കുമാര്‍, മാലിനി പ്രേംകുമാര്‍, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എന്‍.ബി. ബിജോയ്, രഞ്ജുഷ, നമിത, ശാന്തി, സന്ധ്യ, സജിത ഷിനോജ് എന്നിവര്‍ സന്നിഹിതരായി.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും