സംസ്ഥാനത്ത് (Sep 29) 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (Sep 29 )7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന് (61), പേട്ട സ്വദേശി വിക്രമന് (70), കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോന് ഡാനിയല്‍ (55), പെരുമ്പുഴ സ്വദേശി മുരളീധരന്‍പിള്ള (62), അഞ്ചല്‍ സ്വദേശിനി ഐഷ ബീവി (80), കോട്ടയം നാട്ടകം സ്വദേശിനി സാറാമ്മ (75), പായിപ്പാട് സ്വദേശി കെ.കെ രാജ (53), തൃശൂര്‍ വടക്കേക്കാട് സ്വദേശി കുഞ്ഞുമോന് (72), പുറനാട്ടുകര സ്വദേശി കുമാരന് (78), ഒല്ലൂര്‍ സ്വദേശിനി ജയ (57), മലപ്പുറം വട്ടത്തൂര്‍ സ്വദേശി ജോയ് (64), വേങ്ങര സ്വദേശിനി ഫാത്തിമ (63), മാമ്പ്രം സ്വദേശി അബൂബക്കര്‍ (67), നന്മാണ്ട സ്വദേശി മുഹമ്മദ് (77), പാലക്കാട് കുമാരനല്ലൂര്‍ സ്വദേശി ശേഖരന് (79), കമ്പ സ്വദേശി ദാസന് (62), കണ്ണൂര്‍ താന സ്വദേശി എ.കെ. കുഞ്ഞാലി (73), കാരിയാട് സ്വദേശി കുഞ്ഞാലീമ (60), പഴയങ്ങാടി സ്വദേശി കുഞ്ഞിക്കണ്ണന് (65), പയ്യന്നൂര്‍ സ്വദേശി ആര്.വി. നാരായണന് (70), ചെറുകുന്ന് സ്വദേശിനി ജമീല (66), കര്‍ണാക കൊടക് സ്വദേശി (ബിഎസ്എഫ് മുട്ടത്തറ) മജീദ് (51) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 719 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 484 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ (29-9-2020) 484 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 236 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4877 ആണ്. തൃശൂർ സ്വദേശികളായ 130 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,833 ആണ്. അസുഖബാധിതരായ 7834 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 482 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ക്ലസ്റ്റർ (1 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ) 3, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ 1, വൈമാൾ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 464. കൂടാതെ നാല് ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ്ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും മറ്റ് സംസ്ഥാനത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 37 പുരുഷൻമാരും 31 സ്ത്രീകളും 10 വയസ്സിന് താഴെ 24 ആൺകുട്ടികളും 17 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ മെഡിക്കൽ കോളജുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 202, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 37, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-48, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 78, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-174, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-268, സി.എഫ്.എൽ.ടി.സി കൊരട്ടി – 80, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-345, സി.എഫ്.എൽ.ടി.സി നാട്ടിക -539, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-60, ജി.എച്ച് തൃശൂർ-17, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -55, ചാവക്കാട് താലൂക്ക് ആശുപത്രി -44, ചാലക്കുടി താലൂക്ക് ആശുപത്രി -14, കുന്നംകുളം താലൂക്ക് ആശുപത്രി -18, ജി.എച്ച്. ഇരിങ്ങാലക്കുട -20, ഡി.എച്ച്. വടക്കാഞ്ചേരി -10, അമല ആശുപത്രി-41, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -74, മദർ ആശുപത്രി -4, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-1, ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -2, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 4, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 7, റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 4, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-6. 2048 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.9514 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 321 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. ചാവ്വാഴ്ച 2467 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3094 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 151711 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ചൊവ്വാഴ്ച 449 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 83214 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 83 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 429 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.