ഇരിങ്ങാലക്കുട നഗരസഭയിൽ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു.
ഇരിങ്ങാലക്കുട: നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു ഉത്തരവായി. 41 വാര്‍ഡുകളില്‍ 18 ജനറല്‍ വിഭാഗത്തിനും മൂന്നു പട്ടികജാതി വനിതാ വിഭാഗത്തിനും രണ്ടു പട്ടികജാതി ജനറല്‍ വിഭാഗത്തിനും 18 വനിത വിഭാഗത്തിനുമാണു നറുക്കെടുപ്പിലൂടെ സംവരണമായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന വാര്‍ഡ് 31 (കാരുകുളങ്ങര) ഇത്തവണയും വനിതാ സംവരണ വാര്‍ഡാണ്. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന വാര്‍ഡ് 22 (മുന്‍സിപ്പല്‍ ഓഫീസ്), പീച്ചാംപിള്ളികോണം (5) എന്നീ വാര്‍ഡുകള്‍ ഇത്തവണ പട്ടികജാതി ജനറല്‍ സംവരണ വാര്‍ഡാണ്. കഴിഞ്ഞ തവണ പട്ടികജാതി ജനറല്‍ സംവരണ വാര്‍ഡായിരുന്ന വാര്‍ഡ് 29 (കെഎസ്ആര്‍ടിസി) ഇത്തവണ വനിതാ സംവരണമാണ്.
പട്ടികജാതി വനിത- ഫയര്സ്റ്റേഷന് (36), കുഴിക്കാട്ടുകോണം (10), പുറത്താട് (41)
പട്ടികജാതി ജനറല്‍- പീച്ചാംപിള്ളികോണം (5), മുന്‍സിപ്പല്‍ ഓഫീസ് (22)
വനിത- മൂര്‍ക്കനാട് (1), ബംഗ്ലാവ് (2), കരുവന്നൂര്‍ സൗത്ത് (4), മാപ്രാണം ജംഗ്ഷന് (7), മാടായിക്കോണം സ്കൂള്‍ (8), നമ്പ്യാങ്ങാവ് ക്ഷേത്രം (9), ഗാന്ധിഗ്രാം (14), മഠത്തിക്കര (17), മാര്‍ക്കറ്റ് (19), കോളനി (20), കനാല്‍ ബെയ്സ് (21), കൂടല്‍മാണിക്യം ക്ഷേത്രം (25), ചേലൂര്‍ക്കാവ് (27), കെഎസ്ആര്‍ടിസി (29), സിവില്‍ സ്റ്റേഷന് (32), ബ്ലോക്ക് ഓഫീസ് (37), തളിയക്കോണം സൗത്ത് (38), കാരുകുളങ്ങര (31),
ജനറല്‍ വാര്‍ഡുകള്‍- പൊറത്തിശേരി (34), ആസാദ് റോഡ് (13), ബസ് സ്റ്റാന്‍ഡ് നട (24), പുത്തന്‍തോട് (3), മാപ്രാണം ഹോളിക്രോസ് ചര്‍ച്ച് (6), പോലീസ് സ്റ്റേഷന് (11), ബോയ്സ് ഹൈസ്കൂള്‍ (12), ഗാന്ധിഗ്രാം ഈസ്റ്റ് (15), താലൂക്ക് ഹോസ്പിറ്റല്‍ (16), ചാലാംപാടം (18), ക്രൈസ്റ്റ് കോളജ് (23), ഉണ്ണായിവാര്യര്‍ കലാനിലയം (26), പൂച്ചക്കുളം (28), കൊരുമ്പിശേരി (30), പൊറത്തിശേരി പോസ്റ്റാഫീസ് (33), മഹാത്മാ സ്കൂള്‍ (35), കല്ലട (39), തളിയക്കോണം നോര്‍ത്ത് (40).