നഗരസഭക്ക് സാനിറ്റൈസര്‍ കം ബോഡി ടെംപറേച്ചര്‍ സെന്‍സര്‍ മെഷീന് നല്കി ക്രൈസ്റ്റ് കോളജ് തവനിഷ്
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ഊര്‍ജം പകര്‍ന്നുകൊണ്ടു ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സാനിറ്റൈസര്‍ കം ബോഡി ടെംപറേച്ചര്‍ സെന്‍സര്‍ മെഷീന് നഗരസഭക്കു നല്കി. നഗരസഭ അങ്കണത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ മെഷീന് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ ബഷീനു കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറികെ.എസ്. അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബിജു ലാസര്‍, മീനാക്ഷി ജോഷി, കൗണ്‍സിലര്‍ വി.സി. വര്‍ഗീസ്, തവനിഷ് സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ആദര്‍ശ് വിന്‍സെന്റ് എന്നിവരും പങ്കെടുത്തു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു