നിഷ ഷാജി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
നിഷ ഷാജി.
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി സിപിഐ യിലെ നിഷ ഷാജി തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണി ധാരണ പ്രകാരം സിപിഎമ്മിലെ എം.എം. മുകേഷ് രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ ഡി എഫില്‍ നിന്ന് നിഷ ഷാജിയും, യു ഡി എഫില്‍ നിന്ന് ഷംസു വെളുത്തേരിയും തമ്മിലാണ് മത്സരം നടന്നത്. നിഷ ഷാജിക്ക് 13 വോട്ടുകളും ഷംസു വെളുത്തേരിക്ക് എട്ടു വോട്ടുകളും ലഭിച്ചു. നിലവില്‍ 21 അംഗ കമ്മിറ്റിയില്‍ എല്‍ഡിഎഫിന് 13 ഉം യുഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്.
2010 മുതല്‍ തുടര്‍ച്ചയായി പഞ്ചായത്ത് അംഗമായി തുടരുന്ന നിഷ ഷാജി ആറാം വാര്‍ഡില്‍ നിന്ന് ഒരു തവണയും എട്ടാം വാര്‍ഡില്‍ നിന്ന് രണ്ടു തവണയും ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ നിന്നാണ് ജയിച്ചത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സിപിഐ വെള്ളാങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേരള മഹിളാസംഘം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമാണ്. മഹിളാസംഘം കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ് നിഷ.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍