മരിയ സേവിയറിന് യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആദരം

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ 9-ാം റാങ്ക് കരസ്ഥമാക്കിയ മരിയ സേവിയറിനെ യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റി ആദരിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ 9-ാം റാങ്ക് കരസ്ഥമാക്കിയ മരിയ സേവിയറിനെ യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റി ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സഞ്ജയ് ബാബു പെരുമ്പിള്ളി, കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി ഗോകുല്‍ വേതൊടി, വെള്ളാനി 19-ാം ബൂത്ത് പ്രസിഡന്റ് സി.പി. ആന്റണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.