ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
മൂര്‍ക്കനാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വഹിക്കുന്നു.
മൂര്‍ക്കനാട്: മൂര്‍ക്കനാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭയുടെ 2023 24 വര്‍ഷത്തെ പദ്ധതി വിഹിതമായി 12 ലക്ഷം രൂപ ഉപയോഗിച്ച് പൊറത്തിശേരി കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴില്‍ വരുന്ന സബ്സന്റര് ആണിത്. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, ജിഷ ജോബി, ജെയ്സണ്‍ പാറേക്കാടന്‍, മുന്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, കൗണ്‍സിലര്‍മാരായ പി.ടി. ജോര്‍ജ്, മായ അജയന്, കെ.ആര്. ലേഖ, രാജി കൃഷ്ണകുമാര്‍, സി.എം. സാനി, ഷാജു, ടി.കെ. ജയാനന്ദന്, അസിസ്റ്റന്റ് സര്ജന് മുഹമ്മദ് ഫാരിസ് സലാം എന്നിവര്‍ സംസാരിച്ചു. നഗരസഭ മുനിസിപ്പല്‍ എന്‍ജിനീയര്‍ ആര്. സന്തോഷ്കുമാര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു