ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടന്ന ശുചീകരണം നഗരസഭ ചെയര്പേഴ്സന് സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ വിവിധ റോട്ടറി ക്ലബ്ബുകള്‍, സെയ്ന്റ് ജോസഫ്സ് കോളജ്, ക്രൈസ്റ്റ് കോളജ്, ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ആശുപത്രിയും പരിസരവും ശുചീകരിച്ചു. നഗരസഭ ചെയര്പേഴ്സന് സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സന് പാറേക്കാടന്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, ലേ സെക്രട്ടറി വി.പി. പ്രഭ എന്നിവര്‍ പ്രസംഗിച്ചു.