വയനാട് ദുരന്തബാധിതര്‍ക്ക് സഹായവുമായി ഇരിങ്ങാലക്കുട നഗരസഭ മുന്‍ വൈസ്ചെയര്‍മാനും കുടുംബവും; രണ്ട് ലക്ഷം രൂപ ദുരിതാശ്വാസഫണ്ടിലേക്ക് കൈമാറി

വയനാട് ദുരന്തബാധിതര്‍ക്ക് സഹായവുമായി മുന്‍ നഗരസഭ വൈസ് ചെയര്മാന് കെ വേണുഗോപാല്‍, ഭാര്യ ശാന്ത, ഭാര്യ സഹോദരി സുശീല എന്നിവര്‍ രണ്ട് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ഡോ. ആര് ബിന്ദുവിനു കൈമാറുന്നു.
ഇരിങ്ങാലക്കുട: വയനാട് ദുരന്തബാധിതര്‍ക്ക് സഹായവുമായി നഗരസഭയുടെ മുന്‍ വൈസ് ചെയര്‍മാനും കുടുംബവും. മുന്‍ നദരസഭ വൈസ്ചെയര്‍മാനും ദീര്‍ഘകാലം നഗരസഭ ഭരണസമിതി അംഗവുമായിരുന്ന കെ. വേണുഗോപാല്‍, ഭാര്യ ശാന്ത, ഭാര്യ സഹോദരി സുശീല, മകന് ബാലഗോപാല്‍, മരുമകള്‍ ശ്രീകല, കൊച്ചുമകള്‍ ഗൗരി ബി. മേനോന് എന്നിവര്‍ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന് കൈമാറി. പ്രളയക്കാലത്ത് രണ്ടര ലക്ഷവും കോവിഡ് സമയത്ത് മൂന്ന് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഇവര്‍ നല്‍കിയിരുന്നു.