ബ്രീട്ടീഷ് പാര്‍ലമെന്റിലെ ആദ്യ മലയാളി സോജന് ജോസഫിന് കരുവന്നൂരില്‍ സ്വീകരണം നല്കി
ഇരിങ്ങാലക്കുട: ബ്രീട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി സോജന് ജോസഫിന് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ അധ്യക്ഷത വഹിച്ചു.
വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ ആമുഖ പ്രസംഗം നടത്തി. ഇരിങ്ങാലക്കുട എസ്ഐ കെ. അജിത്ത് മംഗളപത്രം സമര്‍പ്പണം നടത്തി. ക്ലീന്‍ കരുവന്നൂര്‍ പ്രൊജക്ടിന്റെ ഉദ്ഘാടനം ബ്രിട്ടീഷ് പാര്‍ലമെന്റ് എംപി സോജന് ജോസഫ് നിര്‍വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് തെക്കൂടന്‍ സ്വാഗതവും ട്രസ്റ്റി ടിഎ പോള്‍ നന്ദിയും പറഞ്ഞു. കോട്ടയം സ്വദേശിയായ സോജന് ജോസഫ് കരുവന്നൂര്‍ അടാട്ടുക്കാരന് പരേതനായ ജോസിന്റെയും മേരിയുടെയും മകളായ ബ്രൈറ്റയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു