മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയത്തിലെ കുരിശു മുത്തപ്പന്റെ തിരുനാളിന് കൊടിയേറി
മാപ്രാണം: മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയത്തിലെ കുരിശു മുത്തപ്പന്റെ തിരുനാളിന്റെ കൊടിയേറ്റം പാലക്കാട് രൂപത മെത്രാന് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ നിര്‍വഹിച്ചു. ദിവ്യബലിക്ക് വികാരി ഫാ. ജോണി മേനാച്ചേരിയും അസി. വികാരി ഫാ. ലിജോ മണിമലക്കുന്നേലും സഹകാര്‍മ്മികരായി. ഒമ്പത് ദിവസം നീണ്ടു നില്ക്കുന്ന നവനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഈ ദിവസങ്ങളില്‍ രാവിലെ 6.30 ന് കുര്‍ബാനയും വൈകീട്ട് 5.30 ന് കുരിശിന്റെ കപ്പേളയില്‍ നൊവേനയും സന്ദേശവും ഉണ്ടായിരിക്കുന്നതാണ്.