ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഇരിങ്ങാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഗണിതജ്യോതിശാസ്ത്ര രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ ലോകത്തിനു നല്കിയ സംഗമഗ്രാമ മാധവാചാര്യന് ഉപാസിച്ചിരുന്ന കല്ലേറ്റുംകര ഇരിങ്ങാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രവും അദ്ദേഹം വസിച്ചിരുന്ന ഇരിങ്ങാടപ്പള്ളി കിഴക്കെ മനയിലും സന്ദര്‍ശനം നടത്തി. വാനനിരീക്ഷണം നടത്തിയതെന്നു കരുതപ്പെടുന്ന മാധവശിലയില് ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തി.

ക്ഷേത്രം മേല്‍ശാന്തി അശോക് കുമാര്‍ നമ്പൂതിരിയും വിപിന്‍ പാറമേക്കാട്ടിലും മാധവഗണിത കേന്ദ്രം സംഘാടകന്‍ സുഭാഷ് ആളൂരും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. ടോണി പാറേക്കാടന്‍, സതീഷ് മാസ്റ്റര്‍, പത്മനാഭന് നമ്പൂതിരി, നാരായണന് നമ്പൂതിരി, ശ്രീകുമാര്‍ നമ്പൂതിരി, അജി ഘോഷ്, രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.