തവനിഷിന്റെ ഇഗ്നൈറ്റ് സീരീസില്‍ സാന്‍ഡ് ആര്‍ട്ട് കൊണ്ട് വിസ്മയം തീര്‍ത്ത് അനൈദ സ്റ്റാന്‍ലി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇഗ്നൈറ്റ് സീരീസിന് തുടക്കം കുറിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവുകളെ ആഘോഷമാക്കിക്കൊണ്ട് അതിനെ ഒരു ദേശീയ തലത്തിലേക്ക് ഉയര്‍ത്തണം എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പരുപാടിയാണ് ഇഗ്നൈറ്റ്. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മുഖ്യാതിഥിയായ അനൈദ സ്റ്റാന്‍ലി മണ്ണിലൂടെ വിസ്മയം തീര്‍ത്തും വാക്കുകളിലൂടെ ആത്മശക്തി പകര്‍ന്നും എല്ലാവര്ക്കും പ്രചോദനമായി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവിയര്‍ ജോസഫ്, തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രഫ. മുവിഷ് മുരളി, അസിസ്റ്റന്റ് പ്രഫ. റീജ യൂജിന്‍, ഡോ. സുബിന് ജോസ്, അസിസ്റ്റന്റ് പ്രഫ. തൗഫീഖ്, അസിസ്റ്റന്റ് പ്രഫ. പ്രിയ, അസിസ്റ്റന്റ് പ്രഫ. അഖില്‍, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി സജില്‍, തവനിഷ് വൈസ് പ്രസിഡന്റ് മീര, വളണ്ടിയര്‍ നീരജ എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു