ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ഭരണ സ്തംഭനം: കോണ്‍ഗ്രസ് ധര്‍ണ നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ ധര്‍ണ കെപിസിസി നിര്‍വാഹക സമിതിയംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനെതിരെയും അംഗപരിമിതയായ സെക്രട്ടറിക്കെതിരെയുള്ള മനുഷ്യാവകാശ ധ്വംസനത്തിനെതിരെയും അഴിമതിക്കും സ്വജന പക്ഷപാതത്തിനെതിരെയും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെപിസിസി നിര്‍വാഹക സമിതിയംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാറ്റൊ കുര്യന്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലന്, നഗര സഭ അധ്യക്ഷ സുജ സഞ്ജീവ്കുമാര്‍, ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റ്മാരായ ബാസ്റ്റിന് ഫ്രാന്‍സിസ്, സാജു പാറേക്കാടന്‍, എ.പി. വില്‍സണ്‍, ഫ്രാന്‍സിസ് പടിഞ്ഞാറേത്തല, സി,എസ്. അബ്ദുല്‍ ഹഖ്, പി.കെ. ഭാസി, ബ്ലോക്ക് പഞ്ചായത്തംഗം റീന ഫ്രാന്‍സിസ് പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു