അശോകവനികാങ്കം കൂടിയാട്ടത്തിലെ മണ്ഡോദരിയുടെ പുറപ്പാട് മാധവനാട്യ ഭൂമിയില്‍ അരങ്ങേറി
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിന്റെ പ്രതിമാസ രംഗാവതരണ പരമ്പരയായ നിദിദ്ധ്യാസം കൂടിയാട്ട പരമ്പരയുടെ ഭാഗമായി അശോകവനികാങ്കം കൂടിയാട്ടത്തിലെ മണ്ഡോദരിയുടെ പുറപ്പാട് അരങ്ങേറി ഉഷനങ്ങ്യാര് സംവിധാനം ചെയ്ത മണ്ഡോദരി അഞ്ചുഭാഗങ്ങളായാണ് പൂര്‍ണ്ണമാവുന്നത്. ആദ്യഭാഗമായ പുറപ്പാട് അവതരിപ്പിച്ചത് ആതിര ഹരിഹരനാണ് തുടര്‍ന്നുള്ള മാസങ്ങളില്‍ തുടര്‍ അവതരണങ്ങളോടെ ആതിര മണ്ഡോദരി പൂര്‍ണ്ണമായും അവതരിപ്പിക്കുന്നുണ്ട്. ആദ്യ അവതരണത്തില്‍ മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍ ഇടക്കയില്‍ കലാനിലയം ഉണ്ണിക്കൃഷ്ണന് താളം സരിത കൃഷ്ണകുമാര്‍, ഗുരുകുലം അക്ഷര എന്നിവര്‍ പങ്കെടുത്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു