മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട: മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മുഖ്യ മന്ത്രിയുടെ ഓഫീസ് അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാ കേന്ദ്രമാണെന്നും ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കന്നമെന്നും ആവശ്യപ്പെട്ടു. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, സനല്‍ കല്ലൂക്കാരന്, ടി.വി. ചാര്‍ളി, സിജു യോഹന്നാന്, എ.സി. സുരേഷ്, ജോമോന് മണ്ണാത്ത് എന്നിവര്‍ പ്രസംഗിച്ചു.