എടതിരിഞ്ഞി വില്ലേജ് ഓഫീസ് പുനര്‍നിര്‍മാണം ഉടന്‍ തുടങ്ങണം, കോണ്‍ഗ്രസ്
എടതിരിഞ്ഞി: വില്ലേജ് ഓഫീസിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ കെട്ടിടം പണിയുന്നതിനുവേണ്ടി പ്രവര്‍ത്തനം താത്കാലികമായി എടതിരിഞ്ഞി ചെട്ടിയാല്‍ സെന്ററില്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് ഇവിടെ വന്ന് കാര്യങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യമാണ്. അതിനാല്‍ എത്രയും വേഗം വില്ലേജ് ഓഫീസ് നിര്‍മിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റോഫീസ് സെന്ററില്‍നിന്നാരംഭിച്ച ജാഥ ചെട്ടിയാല്‍ സെന്ററിലെത്തി.
തുടര്‍ന്ന് നിലവിലുള്ള വില്ലേജ് ഓഫീസിനു മുന്പില് ധര്‍ണ നടത്തി. ഡി.സി.സി. സെക്രട്ടറി ശോഭാ സുഭിന് ഉദ്ഘാടനം ചെയ്തു. എ.ഐ. സിദ്ധാര്ത്ഥന് അധ്യക്ഷനായി. കെ.ആര്. ഔസേപ്പ്, കെ.കെ. ഷൗക്കത്ത് അലി, ഒ.എന്‍. ഹരിദാസ്, സുനന്ദാ ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു