കാരൂരില്‍ അഞ്ച് ഏക്കറില്‍ പൂ വസന്തം; വിളവെടുപ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട: ആളൂര്‍ ഗ്രാമപഞ്ചായത്ത് കൊമ്പൊടിഞ്ഞാമാക്കല്‍ കാരൂര്‍ കപ്പേളകുന്നില്‍ ഒരുക്കിയ ചെണ്ടുമല്ലി വിസ്മയ പൂന്തോട്ടത്തിലെ വിളവെടുപ്പ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആര്.ബിന്ദു ഉദ്ഘാടനം ചെയ്തു. ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോ ജോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് മാഞ്ഞുരാന്‍, വാര്‍ഡ് അംഗം രാജു, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.
യുവകര്‍ഷകരായ ജിന്സന് വടക്കുംഞ്ചേരി, ജെഫ്രിന്‍ പോളി പുന്നേലിപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവജനകൂട്ടായ്മ അഞ്ച് ഏക്കര്‍ സ്ഥലത്ത് ഒരുക്കിയിട്ടുള്ള പൂവസന്തം ഏറെ മനോരഹമാണ്.

ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി