മുരിയാട് പഞ്ചായത്തില്‍ നിറപൊലിമ പദ്ധതിയുടെ ഭാഗമായി നടത്തിയ ഓണപ്പൂവ് കൃഷി വിളവെടുത്തു
മുരിയാട്: മുരിയാട് പഞ്ചായത്തില്‍ തുറവന്‍കാട് എഡിഎസ് കുടുംബശ്രീ നിറപൊലിമ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ് സി.എന്‍. തങ്കം അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി, സുജാതാ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.പി. ജെസീന്ത, പഞ്ചായത്തംഗം മണി സജയന്, അകൗണ്ടന്റ് രമ്യ സജീവന്, സുജിതാ മനോജ്, ഷീജ ശശി എന്നിവര്‍ സംസാരിച്ചു. സഹൃദയ, നീലാംബരി, ഓജസ് എന്നീ അയല്‍ക്കൂട്ടത്തിലെ അംഗങ്ങളാണ് പൂകൃഷി വിളവിറക്കിയത്. എഡിഎസ് സെക്രട്ടറി സുജാത സുരേഷ് സ്വാഗതവും അഞ്ജു ഗീരിഷ് നന്ദിയും പറഞ്ഞു.

നാടന്‍ കലാരൂപങ്ങളോടെ ആനന്ദപുരം ശ്രീകൃഷ്ണയില്‍ പ്രവേശനോത്സവം
സേവാഭാരതി സ്വാവലംബന്‍ അയാമിന്റെ നേതൃത്വത്തില്‍ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം നടത്തി
സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്തില്‍ എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതി; കര്‍ഷക സെമിനാറും പയര്‍ വിത്ത് വിതരണവും സംഘടിപ്പിച്ചു