എസ്എന്‍ സ്കൂളുകളുടെ ഓണാഘോഷം മാനേജര്‍ ഡോ. സി.കെ. രവി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: എസ്എന്‍ സ്കൂളുകളുടെ ഓണാഘോഷം മാനേജര്‍ ഡോ. സി.കെ. രവി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അങ്കണത്തില്‍ മാവേലി മന്നനെ എതിരേറ്റു. എസ്എന്‍ സ്കൂളിലെ വിദ്യാര്‍ഥികളുടെ മെഗാതിരുവാതിര ഓണാഘോഷത്തിന് മാറ്റുകൂട്ടി. കറസ്പോണ്ടന്റ് മാനേജര്‍ പി.കെ. ഭരതന് മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് കുമാരന്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.സി. അജിത, ഹൈസ്കൂള്‍ എച്ച്എം പി.എം. അജിത, ടിടിഐ പ്രിന്‍സിപ്പല്‍ പി.വി. കവിത, എല്‍പിഎച്ച് എംപിഎസ് ബിജുന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഊഞ്ഞാലാട്ടം, ഓണക്കളികള്‍, വടം വലി, ഉറിയടി, പൂക്കള മത്സരം, ഓണസദ്യ എന്നിവയും നടന്നു.

ക്രൈസ്റ്റ് കോളജില്‍ ഗവേഷണ ഫണ്ടിംഗ് അവസരങ്ങള്‍ പരിചയപ്പെടുത്തി ശില്പശാല
കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ സ്വയശ്രയ വിഭാഗത്തിലെ ആദ്യത്തെ സോഷ്യല്‍ വര്‍ക്ക് റിസര്‍ച്ച് സെന്റര്‍ ക്രൈസ്റ്റ് കോളജിന്
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
പുതിയ സസ്യത്തെ കണ്ടെത്തല്‍: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിമാന നേട്ടം
മണ്ണിടിച്ചില്‍ മുന്നറിയിപ്പ് ഉപകരണത്തിന് പേറ്റന്റ് നേടി ഡോ. വരുണ്‍ മേനോന്