വയനാടിന് തണലൊരുക്കി ജനകീയ തട്ടുകടയുമായി എഐവൈഎഫ്
ഇരിങ്ങാലക്കുട: ദുരിതബാധിതര്‍ക്ക് തണലൊരുക്കാന്‍ ഇരിങ്ങാലക്കുടയുടെ ഹൃദയത്തില്‍ എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ തട്ടുകടയും ഗസല്‍ സന്ധ്യയും മുന്‍ കൃഷി വകുപ്പ് മന്ത്രിയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഫുഡ് കോര്‍ണറില്‍ വിവിധ തരം രുചി വിഭവങ്ങള്‍ക്കൊപ്പം പ്രശസ്ത ഗസല്‍ ഗായകള്‍ റഫീഖ് യൂസഫിന്റെ ഗസല്‍ സന്ധ്യയും അരങ്ങേറി. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണു ശങ്കര്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധിഷ്, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, കേരള മഹിള സംഘം ജില്ലാ സെക്രട്ടറി കെ.എസ്. ജയ, കൂടല്‍മാണിക്യം ചെയര്മാന് സി.കെ. ഗോപി എന്നിവര്‍ സംസാരിച്ചു.
സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം അനിതാ രാധാകൃഷ്ണന്, ഐഎഎല്‍ ജില്ലാ പ്രസിഡന്റ് പി.ജെ. ജോബി, എഐഡി ആര്‍എം ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിപിന്‍ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ഗവരേഷ് നന്ദിയും പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി